Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Satyan Velayudhan

Middle East and Gulf

സ​ത്യ​ൻ വേ​ലാ​യു​ധ​ന്‍റെ കു​ടും​ബ​ത്തി​ന് കേ​ളി കു​ടും​ബ​സ​ഹാ​യം കൈ​മാ​റി

റി​യാ​ദ്: തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ വി​മാ​ന​ത്തി​ന​ക​ത്ത് വ​ച്ച് മ​ര​ണ​പ്പെ​ട്ട കേ​ളി പ്ര​വ​ർ​ത്ത​ക​ൻ തൃ​ശൂ​ർ പോ​ർ​ക്ക​ളം പ​ള്ളി​ക്ക​ര വീ​ട്ടി​ൽ സ​ത്യ​ൻ വേ​ലാ​യു​ധ​ന്‍റെ കു​ടും​ബ​ത്തി​ന് കേ​ളി കു​ടും​ബ​സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി.‌

തൃ​ശൂ​ർ പോ​ർ​ക്ക​ള​ത്തെ സ​ത്യ​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൽ ഖാ​ദ​ർ കു​ടും​ബ​ത്തി​ന് ഫ​ണ്ട് കൈ​മാ​റി. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും എ​ൻ​ആ​ർ​കെ ക​ൺ​വീ​ന​റു​മാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ടി.​കെ. വാ​സു, ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം.​എ​ൻ. സ​ത്യ​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​കൊ​ച്ച​നി​യ​ൻ, കേ​ര​ള പ്ര​വാ​സി സം​ഘം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ലി​നി രാ​മ​കൃ​ഷ്ണ​ൻ, പ്ര​വാ​സി സം​ഘം ജി​ല്ലാ ക​മ്മി​റ്റി അം​ഗം സു​രേ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് റി​യാ​ദി​ലെ ഷു​മൈ​സി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ സ​ത്യ​ൻ തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. റി​യാ​ദി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ വ​ച്ച് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കേ​ളി അം​ഗ​ങ്ങ​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ കു​ടും​ബ​സ​ഹാ​യ ഫ​ണ്ടും കേ​ളി പൊ​തു​സ​മൂ​ഹ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച കു​ടും​ബ സു​ര​ക്ഷാ ഫ​ണ്ടു​മാ​ണ് ച​ട​ങ്ങി​ൽ കൈ​മാ​റി​യ​ത്.

കേ​ളി മു​സാ​മി​യ ഏ​രി​യ ക​മ്മി​റ്റി അം​ഗം ന​ട​രാ​ജ​ൻ സ്വാ​ഗ​ത​വും സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​എം. നാ​രാ​യ​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Up